ഇന്നത്തെ കൂട്ടായ്മ അതിഗംഭീരമായിരുന്നു...
വിചാരിച്ചതിലും എത്രയോ മടങ്ങ് നന്നായി...
മുൻകൂട്ടി വലിയ പ്ലാനിംഗുകൾ ഇല്ലാത്ത പ്രോഗ്രാം
അതു കൊണ്ടു തന്നെ വിരസതയിലേയ്ക് വളരെ പെട്ടന്ന് വഴുതിപ്പോകാവുന്ന ഒന്ന് ....
ഹൃദ്യമായ, സർഗാത്മകത നിറഞ്ഞു നിന്ന മണിക്കൂറുകളായി മാറി...
പങ്കാളിത്തം കണക്കുകൂട്ടിയതിലുമധികം...
തളിപ്പറമ്പിൽ നിന്ന് സിസി...
ചെറുപുഴ നിന്ന് സന്തോഷ് മാഷ്...
കമ്പല്ലൂർ നിന്ന് ജിതേഷ് കമ്പല്ലൂർ...
അങ്ങനെ ദൂരസ്ഥലങ്ങളിൽ നിന്ന് വരെ പങ്കാളിത്തം...
വിഭവ സമൃദ്ധമായ ഭക്ഷണ പാനീയങ്ങൾ
തോമസ് സാർ, സിനി, മോൾ, തോമസ് സാറിൻ്റെ ചേട്ടന്മാർ കുടുംബാംഗങ്ങൾ എല്ലാവരുടെയും സ്നേഹം...
പങ്കെടുത്തവരുടെ സജീവത,
ഇന്നത്തെ സായാഹ്നം ഓർമ്മയിൽ തങ്ങി നിൽക്കും വിധമായി....
ഇന്നത്തെ പരിപാടി പ്രസാദ് മാഷ് പറഞ്ഞതുപോലെ വിരസത അറിയാതെ, സമയം പോയതറിയാതെ, കാര്യപ്രസക്തമായ നുറുങ്ങു ചർച്ചകളിലൂടെ സമ്പന്നമായി. നൊസ്റ്റാൾജിക് ചക്കയപ്പവും കപ്പ ചിപ്സും പരിപാടിക്ക് രുചിയും മധുരവും കൂട്ടി. ഇത്തരം കൂട്ടായ്മകളും ചർച്ചകളും വാട്സ്ആപ്പ്ൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ ഇഴയടുപ്പം ഉണ്ടാക്കുന്നുണ്ട് എന്ന് തോന്നി... കവികളും ആസ്വാദകരും, ഗായകരും ഒക്കെ ചേർന്ന് ഒരു ഗംഭീര സായാഹ്നം... സ്നേഹം വാരി വിതറി തോമസ് സർ & family....❤️❤️❤️❤️
സ്നേഹയുടെ ചായയും തോമസിൻ്റെ വീടും, സിനിയുടെ കവിതയും... പെരുമഴയുടെ ശാന്തത, ഒപ്പം കൂടി നിൽക്കുന്ന വായനക്കാരുടെ വിനീത സാന്നിധ്യം, ചർച്ചയുടെ നിർബന്ധ സ്നേഹം പാട്ടിൻ്റെ ജയശീ മധുരം, പ്രസാദമധുര സംഭാഷണം, മനു സ്മൃതി മധുരം, പ്രിയാ ലോലഭാവം, ഷൈനിക്കാത്ത കരുത്തിൻ്റെ വാക്ക്, തമ്പി കവിതകൾ, ഹൈക്കൂ വിസ്മയം, ശശിലേഖ സൗമ്യ ഗാനാമൃതം.
നോട്ടീസും ഉദ്ഘാടകനുമില്ലാത്ത ഒരു കൂട്ടായ്മ.
വേദിയും സദസുമില്ലാത്ത ഒരിടം.
സമയവും ക്രമവും ഇല്ലാത്ത ഒരു വേള.
അജണ്ടയും അധികാരിയും ഇല്ലാത്ത സല്ലാപം.
പക്ഷേ,
മഴ കനത്ത് പെയ്യുമ്പോഴും വിയർത്ത മുഖ്യ സംഘാടകന്, പ്രസാദ് മാഷിന് ഒരു പൊൻ കുമ്പിളപ്പം നീട്ടുന്നു... 😍🥰😍
തികച്ചും ക്യാഷ്വലായി എങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കാം എന്നതിന് തെളിവായി ഇന്നത്തെ കൂടിയിരിപ്പ്... പരിചയപ്പെടലും കഥയും കവിതയും പാട്ടും ഒക്കെയായി ഒരു മനോഹരസായാഹ്നം... കലടീച്ചറുടെയും ശശിചേട്ടന്റെയും ഒക്കെ പാട്ട് നേരിട്ട് ആദ്യം കേൾക്കുകയാണ്... (വീഡിയോസ് കണ്ടിട്ടുണ്ട്)... സ്നേഹമോളുടെ സ്നേഹമസൃണമായ സ്വാഗതം മുതൽ പ്രദീപ് സാറിന്റെ നന്ദിയും വരെയുള്ള ഓരോ നിമിഷവും എല്ലാവരും നന്നായി ആസ്വദിച്ചു എന്ന് ഉറപ്പാണ്... ഒരു മടുപ്പും തിരക്കുകൂട്ടലും ആരിലും കണ്ടില്ല... (നാലു മണിക്ക് എല്ലാവരും ചേർന്ന് എന്നെ ആദ്യം യാത്രയാക്കണം എന്ന് പറഞ്ഞ യശോദ ടീച്ചർ മറ്റുള്ളവരെ എല്ലാം പറഞ്ഞയച്ചു കഴിഞ്ഞാണ് പോയത് 😄)... രാജു സാർ പൗലോ കൊയ്‌ലോയേ ഒരു വാചകം മാത്രം പറഞ്ഞു മടക്കികൊണ്ടുപോയി... അടുത്ത വീട്ടകചർച്ചയിൽ വീണ്ടും കൊണ്ടുവരുമെന്ന് കരുതാം... എല്ലാത്തിനും എല്ലാവരോടും നന്ദി... സ്നേഹം 🥰🥰❤️
റീഡേഴ്സ് ഫോറത്തിൻ്റെ പല സദസിലും ഞാൻ വന്നിട്ടുണ്ടെങ്കിലും, ഔപചാരികതയുടെ ഒരു മറപറ്റി മൂലയ്ക്കിരിക്കുകയാണ് പതിവ്. ഇതാദ്യമായാണ് വട്ടത്തിൽ ചുറ്റിയിരുന്ന് എല്ലാവരെയും കാണാനും പരിചയപ്പെടാനും കഴിഞ്ഞത്. വരാനും എല്ലാവരെയും പരിചയപ്പെടാനും കഴിഞ്ഞതിൽ ഒരുപാടു സന്തോഷം.🙏❤️
ഉള്ളുതുറന്നു സംസാരിക്കാൻ, ചിരിക്കാൻ, വായിക്കാൻ, വിമർശിക്കാൻ വീട്ടകത്തേയ്ക്കുള്ള ആദ്യ യാത്രയ്ക്ക് ഞങ്ങളുടെ വീട് തിരഞ്ഞെടുത്തതിന് ഒത്തിരി നന്ദി. ഹൃദ്യമായ സംഭാഷണങ്ങൾക്ക്, നല്ല കവിതകൾക്ക് നന്ദി. ഒത്തിരി സ്നേഹത്തോടെ സിനി, സ്നേഹ, തോമസ്